“ഹൈദരബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം ഇല്ല”

- Advertisement -

ഇന്ന് ഐ എസ് എല്ലിൽ ഹൈദരാബാദ് എഫ് സിയെ നേരിടുമ്പോൾ കേരളം ഫേവറിറ്റ്സ് ഒന്നുമല്ല എന്ന് പരിശീലകൻ ഷറ്റോരി. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ മാർജിനിൽ പരാജയപ്പെട്ട ടീമാണ് ഹൈദരബാദ്. പക്ഷെ ആ ഒരു കാരണം കൊണ്ട് അവരെ എഴുതി തള്ളാൻ ആകില്ല എന്ന് ഷറ്റോരി പറയുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടതു കൊണ്ട് ഹൈദരബാദിനു മേൽ വലിയ സമ്മർദ്ദം ഉണ്ടാകും. മാത്രവുമല്ല അവർ ഹോം ഗ്രൗണ്ടിലാണ് കളിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് ജയം അവർക്ക് നിർബന്ധമാണ് ഷറ്റോരി പറയുന്നു.

അതുകൊണ്ട് തന്നെ ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുൻതൂക്കവും ഇല്ല. ഹൈദരബദിന്റെ മോശം പ്രകടനങ്ങൾക്ക് കാരണം അവർക്ക് ആദ്യ രണ്ട് മത്സരങ്ങളിലും പരിക്ക് കാരണം പ്രധാന താരങ്ങളെ നഷ്ടമായതാണ്. ഇത് കേരള ബ്ലാസ്റ്റേഴ്സിനെയും ബാധിച്ചിട്ടുണ്ട്. ഈ അവസ്ഥ സങ്കടകരമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂട്ടിച്ചേർത്തു.

Advertisement