പോചെറ്റിനോയുടെ കീഴിൽ പരീസിന് ആദ്യ തോൽവി

പി എസ് ജി പരിശീലകനായി നിയമിതനയായ ശേഷം മൗറീസിയോ പോചെറ്റിനോക്ക് ആദ്യ തോൽവി. ലീഗ് 1 ൽ ദുർബലരായ ലോറിയന്റിനോട് 3-2 നാണ് അവർ തോൽവി വഴങ്ങിയത്. തോൽവിയോടെ ലീഗിൽ മൂന്നാം സ്ഥാനത്താണ് അവർ.

കളിയിൽ തുടക്കം മുതൽ ശക്തരായ എതിരാളികളെ ഭയക്കാതെ നേരിട്ട ലോറിയന്റ് മത്സരത്തിൽ 36 ആം മിനുട്ടിൽ അബർജ്‌ലിന്റെ ഗോളിൽ ലീഡ് നേടി. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപ് നെയ്മറിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിലാക്കി സ്കോർ സമനിലയിലാക്കി. രണ്ടാം പകുതിയിൽ വീണ്ടും പെനാൽറ്റി ലഭിച്ചതോടെ നെയ്മർ തന്നെ പരീസിന് ലീഡ് സമ്മാനിച്ചു. പക്ഷെ വിസ്സയിലൂടെ ലോറന്റ് ഒപ്പമെത്തി. പി എസ് ജി വിജയഗോളിനായി ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമിൽ തെരമാസ് പി എസ് ജി വല കുലുക്കി വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി.

Previous articleബറോഡയെ വീഴ്ത്തി തമിഴ്നാടിന് സയ്യദ് മുഷ്താഖ് അലി ട്രോഫി കിരീടം
Next articleഹൈദരാബാദ് എഫ്സിക്ക് മുന്നിൽ കീഴടങ്ങി ചെന്നൈയിൻ