ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം കളഞ്ഞ് പി എസ് ജി

20201221 102455
- Advertisement -

ലീഗ് വണിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങി എത്താനുള്ള സുവർണ്ണാവസരം പി എസ് ജി നഷ്ടപ്പെടുത്തി. ഇന്നലെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലില്ലെയെ നേരിട്ട പി എസ് ജി സമനില വഴങ്ങിയതോടെ ലില്ലെ തന്നെ ലീഗിൽ ഒന്നാമത് തന്നെ തുടരുകയാണ്. ലില്ലെയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ ഒന്നും നേടാൻ ആയില്ല.

പരിക്കേറ്റ നെയ്മർ ഇന്നലെ പി എസ് ജി ടീമിലേ ഉണ്ടായിരുന്നില്ല. എമ്പപ്പെ ആണെങ്കിൽ ബെഞ്ചിൽ ആയിരുന്നു. അവസാന 13 മിനുട്ട് മാത്രമാണ് ഇന്നലെ എമ്പപ്പെ കളിച്ചത്. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് പി എസ് ജി ആണെങ്കിലും ലില്ലെയെ ഡിഫൻസിനെ കീശ്പ്പെടുത്താൻ പോന്ന അവസരങ്ങൾ ആയിരുന്നില്ല ഒന്നും. ഇപ്പോൾ ലില്ലെയ്ക്കും പി എസ് ജിക്കും തുല്യ പോയിന്റാണ്. മെച്ചപ്പെട്ട ഗോൾ ശരാശരി ഉള്ളത് കൊണ്ട് ലില്ലെ ഒന്നാമതു നിൽക്കുകയാണ്‌

Advertisement