വീണ്ടും ബെൻസീമ തന്നെ താരം, റയൽ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം

20201221 090735

റയൽ മാഡ്രിഡും ബെൻസീമയും മികച്ച ഫോം തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഐബറിനെയും റയൽ മാഡ്രിഡ് അനായാസം തോൽപ്പിച്ചത്. അവരുടെ വിശ്വസ്തനായ സ്ട്രൈക്കർ ബെൻസീമയുടെ ഗംഭീര പ്രകടനമാണ് റയലിന് വലിയ വിജയം നൽകിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ബെൻസീമ കളം നിറഞ്ഞു‌.

മത്സരം തുടങ്ങി 13 മിനുട്ടിൽ തന്നെ റയൽ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ആറാം മിനുട്ടിൽ ബെൻസീമ ആണ് റയലിന്റെ ഗോളടി തുടങ്ങി വെച്ചത്. 13ആം മിനുട്ടിൽ ബെൻസീമയുടെ പാസിൽ നിന്ന് മോഡ്രിച് ലീഡ് ഇരട്ടിയാക്കി. 28ആം മിനുട്ടിൽ ഒരു ഗോൾ മടക്കി ഐബർ കളി ആവേശത്തിലാക്കി. കളിയുടെ അവസാന നിമിഷത്തിൽ മാത്രമാണ് റയലിന്റെ മൂന്നാം ഗോൾ വന്നത്. ബെൻസീമ ഒറ്റുക്കിയ അവസരം വാസ്കസ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു‌.

ഈ വിജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് റയൽ മാഡ്രിഡ് 29 പോയിന്റിൽ എത്തി. റയൽ രണ്ടാമതാണ് ഇപ്പോൾ ഉള്ളത്. ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനും 29 പോയിന്റ് തന്നെയാണ് ഉള്ളത്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് മാസ്റ്റർക്ലാസ്! ലീഡ്സിനെ സിക്സടിച്ച് പറത്തി ഒലെ
Next articleഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം കളഞ്ഞ് പി എസ് ജി