ഫ്രഞ്ച് ക്ലബായ പി എസ് ജി തകർപ്പൻ ഹോം ആൻഡ് എവേ ജേഴ്സികൾ അവതരിപ്പിച്ചു. പുതിയ സീസണായുള്ള ജേഴ്സികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്ലബിന്റെ അമ്പതാം വാർഷികം തീമാക്കിയാണ് ജേഴ്സികൊരുക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് പി എസ് ജിയുടെ കിറ്റുകൾ ഒരുക്കുന്നത്. രണ്ട് കിറ്റും ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. എയർ ജോർദാൻ ബ്രാൻഡിൽ ഒരു തേർഡ് ജേഴ്സി കൂടെ പി എസ് ജി ഉടൻ പുറത്തിറക്കും. ഇനി വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഈ പുതിയ ജേഴ്സികളാകും പി എസ് ജി അണിയുക.