വെറട്ടിക്ക് പിന്നാലെ മറ്റൊരു പിഎസ്ജി താരത്തിനും കൊറോണ

Images (12)

കൊറോണ പിഎസ്ജി ക്യാമ്പിൽ വില്ലനാകുന്നു. ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മാർക്കോ വെറട്ടിക്ക് പിന്നാലെ അലസാന്ദ്രോ ഫ്ലോറെൻസിക്കും കൊറോണ പോസിറ്റീവ് ആയതായി പിഎസ്ജി സ്ഥിരീകരിച്ചു. ഇറ്റാലിയൻ സ്ക്വാഡിൽ നിന്നും തിരികെയെത്തിയ ഫ്ലോറെൻസി ക്വാരന്റൈനിലായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി താരം ഇറങ്ങില്ല‌. മുൻ റോമ താരമായ ഫ്ലോറെൻസി പോചെറ്റിനോയ്ക്ക് കീഴിൽ 29 മത്സരങ്ങൾ കളിക്കുകയും രണ്ട് ഗോളടിക്കുകയും ചെയ്തിട്ടുണ്ട്.