നെയ്മറിനെ അധിക്ഷേപിച്ച് പിഎസ്ജി ആരാധകർ

ബ്രസിലിയൻ സൂപ്പർ താരം നെയ്മറിനെ അധിക്ഷേപിച്ച് പിഎസ്ജിയുടെ ആദ്യ മത്സരത്തിൽ ബാനറുകൾ ഉയർന്നു. നെയ്മർ പുറത്ത് പോകണം എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പിഎസ്ജി ആരാധകർ ഇന്ന് സ്റ്റേഡിയത്തിലെത്തിയത്. ഫ്രഞ്ച് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകള്‍ നിമെസിനെ ഇന്ന് പരാജയപ്പെടുത്തിയിരുന്നു.

നെയ്മർ ഒഴികെയുള്ള പിഎസ്ജി സൂപ്പർ താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. ഫുട്ബോൾ ലോകത്തെപ്പോലെ തന്നെ പിഎസ്ജി ആരാധകരും നെയ്മറിന്റെ ട്രാൻസ്ഫർ റൂമറുകളെ തുടർന്ന് വശംകെട്ടിരിക്കുകയാണെന്നത് ഇന്ന് ഗാലറിയിൽ തെളിഞ്ഞു. ഈ സീസണിൽ നെയ്മർ ക്ലബ്ബ് വിടുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ബ്രസീലിയൻ താരത്തിനായി ബാഴ്സലോണയും റയൽ മാഡ്രിഡും രംഗത്തുണ്ട്. 2017ൽ റെക്കോർഡു തുകയ്ക്കാണ് ക്യാമ്പ് നൗ വിട്ട് പാരീസിലേക്ക് നെയ്മർ എത്തിയത്.