നെയ്മറും എമ്പപ്പെയും ഇല്ലായെങ്കിലും വൻ ജയവുമായി പി എസ് ജി

- Advertisement -

നെയ്മറിന് വിശ്രമം നൽകി ഇറങ്ങിയിട്ടും പി എസ് ജിക്ക് വൻ ജയം. സൈന്റ് എറ്റിനിയെ നേരിട്ട പി എസ് ജി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് ദിവസത്തിനകം ലിവർപൂളിനെ നേരിടാൻ ഉള്ളതു കൊണ്ടാണ് പി എസ് ജി നെയ്മാറിന് വിശ്രമം നൽകിയത്‌. ഒപ്പം സസ്പെൻഷനിലായ എമ്പപ്പയും ഇന്നലെ ഉണ്ടായിരു‌ന്നില്ല‌.

കവാനി നയിച്ച ആക്രമണ നിര എന്നിട്ടും നാലു ഗോളുകൾ അടിക്കുകയായിരുന്നു. 22ആം മിനുട്ടിൽ ഡ്രാക്സലറാണ് പി എസ് ജിയുടെ ഗോൾ വേട്ട തുടങ്ങിയത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ കവാനി ലീഡ് ഇരട്ടിയാക്കി. പിന്നീട് ഡി മറിയയും മൗസ ഡിയാബിയും ഗോൾപട്ടിക പൂർത്തിയാക്കി. ലീഗിൽ 5 മത്സരങ്ങൾ കളിച്ചപ്പോൾ അഞ്ചും ജയിച്ച് ഒന്നാം സ്ഥാനത്ത് തന്നെയാണ് പി എസ് ജി ഇപ്പോൾ.

Advertisement