ഡോർട്മുണ്ടിന് ലീഗിലെ രണ്ടാം ജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ടിന് രണ്ടാം ജയം. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ ഫ്രാങ്ക്ഫുർടിനെ നേരിട്ട ഡോർട്മുണ്ട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ശക്തമായ പോരാട്ടം നടന്ന മത്സരം സ്കോർലൈൻ സൂചിപ്പിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല ഡോർട്മുണ്ടിന്. തുടക്കത്തി ഡിയാലോയിലൂടെ ഹോം ടീം മുന്നിൽ എത്തി എങ്കിലും ശക്തനായി തന്നെ ഫ്രാങ്ക്ഫുർട് തിരിച്ചുവന്നു.

68ആം മിനുട്ടിൽ ഹാളറിലൂടെ സന്ദർശകർ സമനിലയും കണ്ടെത്തി. 72ആം മിനുട്ടിൽ വോൾഫ് ആണ് ഡോർട്മുണ്ടിന് ലീഡ് തിരികെ നേടിക്കൊടുത്തത്. യുവതാരം സാഞ്ചോയുടെ അസിസ്റ്റിൽ നിന്നായിരുന്നു വോൾഫിന്റെ ഗോൾ. 88ആം മിനുട്ടിൽ പോകോ ഒരു ഗോളിലൂടെ മൂന്ന് പോയന്റ് ഡോർട്മുണ്ടിന് ഉറപ്പിച്ചു കൊടുക്കുകയും ചെയ്തു‌.

ജയത്തോടെ മൂന്ന് മത്സരങ്ങളിൽ ഏഴ് പോയന്റായ ഡോർട്മുണ്ട് ലീഗിൽ താൽക്കാലികമായി ഒന്നാമതെത്തി.

Advertisement