രണ്ട് ഗോളും ഹാട്രിക്ക് അസിസ്റ്റുമായി എമ്പപ്പെ, ഗോളുമായി നെയ്മറും മെസ്സിയും.. പി എസ് ജിക്ക് മറ്റൊരു അനായാസ വിജയം

20220404 015440

ഫ്രഞ്ച് ലീഗിൽ പി എസ് ജി കിരീടത്തോടെ അടുക്കുന്നു. ഇന്ന് നടന്ന മത്സരത്തിൽ ലൊറിയന്റിനെ നേരിട്ട പി എസ് ജി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ എമ്പപ്പെ ആണ് ഇന്ന് പി എസ് ജിയുടെ താരമായത്.മെസ്സിയും നെയ്മറും എമ്പപ്പെയും ഒരുമിച്ച് ഇറങ്ങിയ മത്സരത്തിൽ മൂവരും ഒരുമിച്ചാണ് ആദ്യ ഗോൾ സൃഷ്ടിച്ചത്. 12ആം മിനുട്ടിൽ മെസ്സിയുടെ പാസ് സ്വീകരിച്ച് എമ്പപ്പെ ആ പന്ത് നെയ്മറിന് കൈമാറുകയും താരം പന്ത് വലയിൽ എത്തിക്കുകയുമായിരുന്നു. 20220404 015446

27 മിനുട്ടിൽ ഇദ്രിസ് ഗുയെ നൽകിയ പാസ് സ്വീകരിച്ച് എമ്പപ്പെയും വല കുലുക്കി. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ മൊഫിയിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് സന്ദർശകർ പൊരുതി നോക്കി എങ്കിലും ഫലം ഉണ്ടായില്ല. 67ആം മിനുട്ടിൽ എമ്പപെ വീണ്ടും സ്കോർ ചെയ്ത് കൊണ്ട് കളി 3-1 എന്നാക്കി. 73ആം മിനുട്ടിൽ എമ്പപ്പെയുടെ അസിസ്റ്റിൽ നിന്ന് മെസ്സി കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം ഉറപ്പായി. ഇതിനൊപ്പം നെയ്മർ വീണ്ടും എമ്പപ്പെയുടെ പാസിൽ നിന്ന് ഗോൾ നേടി.

30 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി പി എസ് ജി ലീഗിൽ ബഹുദൂരം മുന്നിലാണ്.

Previous articleസാം കെറിനും ബെതനിക്കും ഇരട്ട ഗോളുകൾ, ചെൽസിക്ക് തകർപ്പൻ വിജയം
Next articleടൂറിനിൽ വന്ന് ഇന്റർ മിലാൻ യുവന്റസിനെ തോൽപ്പിച്ചു