നെയ്മർ ഇല്ലെങ്കിലും വിജയ തുടക്കവുമായി പി എസ് ജി

- Advertisement -

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് വിജയ തുടക്കം. ഫ്രഞ്ച് ലീഗിൽ ഇന്ന് ആദ്യമായി ഇറങ്ങിയ പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകൾ നിമെസിനെ ആണ് പരാജയപ്പെടുത്തിയത്. നെയ്മറിന്റെ അഭാവം അറിയിക്കാത്ത തരത്തിൽ ആയിരുന്നു പി എസ് ജിക്കായി ഇന്ന് എമ്പപ്പെയും കവാനിയും ഒക്കെ കളിച്ചത്. ആരാധകർ മത്സരത്തിനു മുമ്പ് നെയ്മർ ക്ലബ് വിടാൻ ആവശ്യപ്പെടുന്ന തരത്തിലുള്ള ബാന്നറുകൾ ഉയർത്തി.

ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ കവാനിയാണ് പി എസ് ജിയെ ആദ്യം മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ എമ്പപ്പെയും ഡി മറിയയും ഗോൾപട്ടിക പൂർത്തിയാക്കി. ഡിമറിയയുടെ ഗോൾ ഒരുക്കിയതും എമ്പപ്പെ ആയിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ഫ്രഞ്ച് കിരീടം ഉയർത്തിയ പി എസ് ജി ഇത്തവണയും വലിയ വെല്ലുവിളി ഇല്ലാതെ തന്നെ കിരീടം നേടുമെന്നാണ് കരുതപ്പെടുന്നത്.

Advertisement