“ഓൾഡ്ട്രാഫോർഡ് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉരുക്ക് കോട്ടയാക്കണം”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്നലെ അരങ്ങേറ്റം നടത്തിയ ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പഴയ മികവിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം എന്ന് പറഞ്ഞു. ഇന്നലെ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകൾക്ക് ചെൽസിയെ പരാജയപ്പെടുത്തിയിരുന്നു. മഗ്വയർ യുണൈറ്റഡ് ഡിഫൻസിന് 16 മത്സരങ്ങൾക്ക് ശേഷമുള്ള ആദ്യ ക്ലീൻ ഷീറ്റാണ് ഇന്നലെ നേടിക്കൊടുത്തത്.

കഴിഞ്ഞ സീസണിൽ ഓൾഡ്ട്രാഫോർഡിൽ യുണൈറ്റഡ് ആകെ രണ്ട് ക്ലീൻഷീറ്റുകളെ നേടിയിരുന്നുള്ളൂ. അത് ശരിയല്ല എന്നും മെച്ചപ്പെടാൻ ഉണ്ടന്നും മഗ്വയർ പറഞ്ഞു. അതിനായാണ് താനും ടീമും പ്രവർത്തിക്കുന്നത്. ഓൾഡ്ട്രാഫോർഡ് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉരുക്കു കോട്ടയാക്കി മാറ്റും എന്ന് മഗ്വയർ പറഞ്ഞു. ഇവിടെ വന്ന് ആർക്കും ഗോളടിക്കാനോ എളുപ്പത്തിൽ ജയിക്കാനോ പറ്റരുത് എന്നും യുണൈറ്റഡിന്റെ സെന്റർ ബാക്ക് പറഞ്ഞു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് തന്നെ ആരാധകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് മഗ്വയർ.

Advertisement