പ്രീമിയർ ലീഗിനേക്കാളും ഫിസിക്കൽ ലീഗാണ് ഫ്രഞ്ച് ലീഗ്” – പോചടീനോ

20211110 170755

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വലിയ ഫിസിക്കൽ വെല്ലുവിളി ഉള്ള ലീഗാണ് ഫ്രഞ്ച് ലീഗ് എന്ന് പി എസ് ജി പരിശീലകനായ പോചടീനോ. ഫ്രഞ്ച് ലീഗ് വളരെ സങ്കീർണ്ണമായ ലീഗാണെന്നാണ് എന്റെ വിലയിരുത്തൽ എന്ന് പോചടീനോ പറഞ്ഞു. വലിയ ഗുണനിലവാരം ഈ ലീഗിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും ഫിസിക്കൽ ആയ ലീഗാണ് ഇതെന്ന് ഞാൻ കരുതുന്നു. പോചടീനോ പറഞ്ഞു.

ഇവിടെ ഉള്ള എല്ലാ ടീമുകൾക്കും ഗുണമേന്മയുള്ളതും, ഗെയിമുകൾ ജയിക്കാനുള്ള കഴിവുള്ളതുമായ ടീമുകളുമാണെന്ന് പോചടീനോ പറഞ്ഞു. പ്രീമിയർ ലീഗിനേക്കാൾ മികച്ച ലീഗാണിതെന്ന് ഞാൻ പറയുന്നില്ല എന്നും എന്നാൽ ഇവിടെയുള്ള ഗെയിമുകൾ പ്രീമിയർ ലീഗിനേക്കാൾ ശാരീരികമായ ചാലഞ്ചുകൾ ഉയർത്തുന്നുണ്ട് എന്നും പോചടീനോ പറഞ്ഞു.

Previous articleഅഞ്ചാം സീസണില്‍ കളിക്കാനായി നബി റെനഗേഡ്സിലേക്ക് എത്തുന്നു
Next articleകെ പി എൽ യോഗ്യത; ലോർഡ്സിന് ആശ്വാസ വിജയം