ഫ്രഞ്ച് ക്ലബായ മൊണാക്കോയെ ഇനി നികോ കൊവാച് നയിക്കും. ഇന്നലെ മൊറേനോയെ പുറത്താക്കി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച മൊണാക്കോ ഇന്ന് കൊവാചിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ കരാറിലാണ് ക്രൊയേഷ്യൻ പരിശീലകൻ എത്തുന്നത്. ബയേൺ മ്യൂണിക്കിന്റെ ചുമതല ഒഴിഞ്ഞ ശേഷം വേറെ ഒരു ചുമതലയും ഏൽക്കാതെ നിൽകുകയായിരുന്നു കൊവാച്.
മൊണാക്കോയുടെ അവസാന രണ്ടു വർഷത്തിലെ അഞ്ചാം പരിശീലകനാണ് കൊവാച്. ഇദ്ദേഹത്തിന് ക്ലബിനെ മികച്ച ഫോമിലേക്ക് തിരികെയെത്തിക്കാൻ ആകുമെന്നാണ് ക്ലബിന്റെ ബോർഡ് കരുതുന്നത്. മുമ്പ് ക്രൊയ്യേഷ്യയുടെ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുള്ള ആളാണ് കൊവാച്. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ ആയിരുന്നു കൊവാചിന്റെ ഏറ്റവും മികവുള്ള പരിശീലനം കണ്ടത്.