അടിച്ച് കൂട്ടിയത് 21 ഗോളുകള്‍, കസാക്കിസ്ഥാനു വല നിറയെ ഗോളുകള്‍ സമ്മാനിച്ച് ഇന്ത്യ

- Advertisement -

21-0 ന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം. ഇന്ന് നടന്ന മത്സരത്തില്‍ കസാക്കിസ്ഥാനെ ഏകപക്ഷീയമായ 21 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വനിതകള്‍ കീഴടക്കിയത്. 5 ഗോളുകള്‍ നേടിയ നവനീതാണ് ഇന്ത്യന്‍ ടീമിലെ ടോപ് സ്കോറര്‍. ഗുര്‍ജിത്ത് നാല് ഗോള്‍ നേടിയപ്പോള്‍ മൂന്ന് വീതം ഗോളുകളുമായി ലാലറേംസായി, വന്ദന എന്നിവരും തിളങ്ങി.

മോണിക്ക, നവ്ജോത്, ദീപ് ഗ്രേസ്, ലിലിമ(2), ഉദിത എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ ഗോള്‍ സ്കോറിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ പകുതിയില്‍ 9 ഗോളുകളാണ് അടിച്ചത്. രണ്ടാം പകുതിയില്‍ 12 ഗോളുകള്‍ കൂടി നേടി ടീം പട്ടിക പൂര്‍ത്തിയാക്കി.

Advertisement