അടുത്ത സീസണിലും പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് നെയ്മർ

Img 20220221 200600

അടുത്ത സീസണിലും പി.എസ്.ജിയിൽ തന്നെ തുടരുമെന്ന സൂചന നൽകി പി.എസ്.ജിയുടെ ബ്രസീൽ താരം നെയ്മർ. തന്റെ ലക്‌ഷ്യം മുഴുവൻ കിരീടങ്ങളും നേടുകയാണെന്നും നെയ്മർ പറഞ്ഞു. ചാമ്പ്യൻസ് ലീഗിലും ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുത്ത് കിരീടം നേടുകയാണ് അടുത്ത സീസണിൽ തന്റെ ലക്ഷ്യമെന്നും നെയ്മർകൂട്ടിച്ചേർത്തു.

പി.എസ്.ജിയിൽ നിലവിൽ തനിക്ക് കരാർ ഉണ്ടെന്നും അത് കൊണ്ട് തന്നെ പി.എസ്.ജിയുടെ കൂടെ കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്നും നെയ്മർ പറഞ്ഞു. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ പി.എസ്.ജി വിടുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് താരം പി.എസ്.ജിയിൽ തന്നെ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സൂപ്പർ താരം എംബപ്പേ പി.എസ്.ജിയിൽ പുതിയ കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് നെയ്മർ പി.എസ്.ജി വിടുമെന്ന വാർത്തകൾ പുറത്തുവന്നത്.

Previous articleബാറ്റിംഗ് തന്നെയാണ് തനിക്ക് ആദ്യ പരിഗണന, സഞ്ജുവിന്റെ വിക്കറ്റ് നേടിയപ്പോള്‍ തന്നെ കാര്യങ്ങള്‍ വരുതിയിലാക്കാമെന്ന് മനസ്സിലായി – ഹാര്‍ദ്ദിക് പാണ്ഡ്യ
Next articleഇസ്കോ റയൽ മാഡ്രിഡ് വിട്ടു