ഇസ്കോ റയൽ മാഡ്രിഡ് വിട്ടു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്കോ. ജൂണിൽ റയൽ മാഡ്രിഡിൽ കരാർ അവസാനിക്കുന്ന ഇസ്കോ കരാർ പുതുക്കില്ലെന്ന് പ്രഖ്യാപിച്ചു. 9 വർഷം റയൽ മാഡ്രിഡിൽ കളിച്ചതിന് ശേഷമാണ് ഇസ്കോ ക്ലബ് വിടുന്നത്. ഈ കാലയളവിൽ 19 കിരീടങ്ങളും ഇസ്കോ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപെടും.

ഈ സീസണിൽ പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ കീഴിൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്നാണ് താരം ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡിൽ കരാർ അവസാനിച്ചതിന് ശേഷം താരം സെവിയ്യയിൽ ചേരുമെന്നാണ് കരുതപ്പെടുന്നത്.