നെയ്മറിനെ വിൽക്കുന്നതിനെ കുറിച്ച് ഉള്ള ആലോചനയിൽ പി എസ് ജി

എമ്പപ്പയുടെ കരാർ പുതുക്കിയ പി എസ് ജി ബ്രസീലിയൻ താരം നെയ്മറിനെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കുക ആണെന്ന് LEquipe റിപ്പോർട്ട് ചെയ്യുന്നു. നെയ്മറിനായി ഏതെങ്കിലും ക്ലബുകൾ വരികയാണെങ്കിൽ ക്ലബ് മാനേജ്മെന്റ് തടസ്സമായി നിൽക്കില്ല എന്നാണ് റിപ്പോർട്ടുകൾ. 30കാരനായ നെയ്മറിന്റെ വലിയ വേതനവും ഫിറ്റ്നസുമാണ് നെയ്മറിനെ വിൽക്കുന്നതിനുള്ള ആലോചനയിൽ പി എസ് ജിയെ എത്തിച്ചത്.

എമ്പപ്പെയെക്കാൾ വലിയ താരമായാണ് നെയ്മർ പി എസ് ജിയിലേക്ക് എത്തിയത് എങ്കിലും നെയ്മറിന്റെ പരിക്ക് നെയ്മറിനെ പിറകോട്ട് ആക്കി. എമ്പപ്പെ ആകട്ടെ വലിയ താരമായി വളരുകയും ചെയ്തു‌. നെയ്മർ അടുത്തിടെ ആണ് പി എസ് ജിയിൽ കരാർ പുതുക്കിയത് എന്നത് കൊണ്ട് തന്നെ നെയ്മർ ക്ലബ് വിടാൻ ആഗ്രഹിക്കുന്നില്ല. നെയ്മറിന് ഇഷ്ടപ്പെട്ട നഗരമായ പാരീസിൽ തന്നെ തുടരാനാണ് നെയ്മർ ആഗ്രഹിക്കുന്നത്. നെയ്മറിനെ ബാഴ്സലോണ സ്വന്തമാക്കില്ല എന്ന് ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ക്ലബുകളിലേക്ക് നെയ്മർ പോകുന്നതിൽ മാത്രമെ പി എസ് ജിക്ക് പ്രതീക്ഷയുള്ളൂ.