“നെയ്മർ പി എസ് ജി വിടാതിരുന്നത് നന്നായി” – കകാ

- Advertisement -

നെയ്മറിന്റെ ബാഴ്സലോണയിലേക്കുള്ള തിരിച്ചു പോക്ക് നടക്കാതിരുന്നത് നന്നായി എന്ന് ബ്രസീലിയൻ ഇതിഹാസം കകാ. നെയ്മറിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും അനുയോജ്യമായ ക്ലബ് പി എസ് ജി ആണ് എന്ന് കകാ പറയുന്നു. പി എസ് ജി എന്നും ടീം മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അവർക്ക് ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുകയാണ് ലക്ഷ്യം. അതിനായി അവർ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്. ആ ലക്ഷ്യത്തെ മുന്നിൽ നിന്ന് നയിക്കാൻ നെയ്മറിനാലും എന്ന് കകാ പറഞ്ഞു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജി വിടാൻ ശ്രമിച്ച നെയ്മറിന് നിരാശ മാത്രമായിരുന്നു ഫലം. ഒപ്പം പി എസ് ജി ആരാധരുടെ വെറുപ്പും നെയ്മർ സമ്പാദിച്ചിരിക്കുകയാണ്. എന്നാൽ നെയ്മർ ആശങ്കപ്പെടേണ്ടതില്ല എന്നും നെയ്മറിന് മികച്ച ഒരു സീസണായിരിക്കും ഇതെന്ന് കകാ ഉറപ്പ് പറയുന്നു.

Advertisement