ഗോവ പോലീസ് കപ്പ് എഫ് സി ഗോവ സ്വന്തമാക്കി

- Advertisement -

ഗോവ പോലീസ് കപ്പ് കിരീറം എഫ് സി ഗോവ റിസേർവ്സ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ സ്പോർടിംഗ് ഗോവയെ തോൽപ്പിച്ചാണ് എഫ് സി ഗോവ ഫൈനലിൽ എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എഫ് സി ഗോവയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. എഫ് സി ഗോവയ്ക്ക് വേണ്ടി ക്രിസ്റ്റിയുടെ പാസിൽ നിന്ന് നെസ്റ്റർ ആണ് ഗോൾ നേടിയത്. സ്പോർടിങിനു വേണ്ടി ഒദൊഗ്ലുവും സ്കോർ ചെയ്തു.

പെനാൾട്ടി ഷൂട്ടൗട്ടിൽ 6-5നായിരുന്നു ഗോവ വിജയിച്ചത്. സെമിയിൽ ഡെമ്പോയെ തോൽപ്പിച്ചാണ് എഫ് സി ഗോവ ഫൈനലിൽ എത്തിയത്‌. മലയാളി താരം ക്രിസ്റ്റി ടൂർണമെന്റിൽ ഉടനീളം ഗോവയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റും ടൂർണമെന്റിൽ ക്രിസ്റ്റി സംഭാവന ചെയ്തിരുന്നു.

Advertisement