നെയ്മർ പി എസ് ജിയുടെ രണ്ടാം മത്സരത്തിലും കളിക്കില്ല

നെയ്മർ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തിയാക്കുന്ന വാർത്ത ആണ് പാരീസിൽ നിന്ന് വരുന്നത്. പി എസ് ജിയുടെ ലീഗിലെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല. നെയ്മർ സ്ക്വാഡിൽ ഉണ്ടാവില്ല എന്ന് പരിശീലകൻ തന്നെ വ്യക്തമാക്കി. നാളെ റെന്നെസിനെതിരെ ആണ് പി എസ് ജിയുടെ മത്സരം. ആദ്യ മത്സരത്തിൽ നിമെൻസിനെതിരെയും നെയ്മർ കളിച്ചിരുന്നില്ല.

താരം ക്ലബ് വിടാൻ ശ്രമിക്കുന്നതിനാലാണ് ഇപ്പോൾ താരത്തെ കളിപ്പിക്കാത്തത്. എന്നാൽ നെയ്മർ ഉള്ള ഒരു ടീം ട്രാൻസ്ഫർ വിൻഡോ അവസാനിക്കുമ്പോൾ പി എസ് ജിക്ക് ഉണ്ടാകും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് പി എസ് ജി പരിശീലകൻ ടുക്കൽ പറഞ്ഞു. ബാഴ്സലോണ നെയ്മറിനായി നൽകിയ ഓഫർ നിരസിച്ച് പുതിയ ഓഫറിനായി കാത്തിരിക്കുകയാണ് പി എസ് ജി ഇപ്പോൾ.

Previous articleജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്
Next articleപരിക്കേറ്റിട്ടും പതറാതെ മടങ്ങിയെത്തി സ്മിത്ത്, 92 റണ്‍സില്‍ വീരോചിതമായ മടക്കം, ഇംഗ്ലണ്ടിന് നേരിയ ലീഡ്