നെയ്മർ പാരീസ് വിട്ടേക്കും, ആദ്യ മത്സരത്തിനുള്ള പിഎസ്ജി സ്ക്വാഡിലില്ല

- Advertisement -

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പിഎസ്ജിയിൽ നിന്നും പുറത്തേക്കുള്ള വഴി തെളിയുന്നു. ലീഗ് വണ്ണിലെ പിഎസ്ജിയുടെ ആദ്യ മത്സരത്തിലെ സ്ക്വാഡിൽ നെയ്മറില്ല. ഏറെ നാളായി പിഎസ്ജി വിടാൻ ശ്രമിക്കുന്ന നെയ്മറിന് അനുകൂലമായ തീരുമാനമാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. നിമെസിനെതിരായ പിഎസ്ജിയുടെ ലീഗ് വണ്ണ് ഓപ്പണറിൽ നെയ്മർ കളിക്കില്ല.

2017ൽ 222മില്ല്യൺ യൂറോ നൽകിയാണ് ബാഴ്സയിൽ നിന്നും പിഎസ്ജി നെയ്മറിനെ റാഞ്ചിയത്. എന്നാൽ നെയ്മറിനെ പിഎസ്ജിയിൽ നിന്നും തിരികെയെത്തിക്കാൻ കഷ്ടപ്പെടുന്നുണ്ട് ബാഴ്സ. നെയ്മറിന് പകരം രണ്ട് താരങ്ങളെ ഓഫർ ചെയ്യാനാണ് ആദ്യം ബാഴ്സ ശ്രമിച്ചത്. എന്നാൽ ട്രാൻസ്ഫർ തുകയിൽ മാത്രമാണ് പിഎസ്ജിയുടെ താത്പര്യം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേ സമയം നെയ്മറിനായി കളിക്കളത്തിന് പുറത്ത് എൽ ക്ലാസിക്കോ നടക്കുന്നുണ്ടെന്നാണ് സൂചന. റയൽ മാഡ്രിഡും ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോപ അമേരിക്കയ്ക്ക് മുൻപേറ്റ പരിക്കിൽ നിന്നും തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ് നെയ്മർ.

Advertisement