ആർതർ കൊവസിക്ക് അഞ്ചു ഗോളുകൾ, മൊഹമ്മദൻസിന് ഗംഭീര വിജയം!!

- Advertisement -

ഡ്യൂറണ്ട് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ മൊഹമ്മദൻസിന് ഗംഭീര വിജയം. ബി ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെ ആണ് മൊഹമ്മദൻസ് പരാജയപ്പെടുത്തിയത്. 8 ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കായിരുന്നു മൊഹമ്മദൻസിന്റെ വിജയം. അഞ്ചു ഗോളുകളുമായി ആർതർ കൊവാസിയാണ് മൊഹമ്മദൻസിന്റെ ഹീറോ ആയത്.

രണ്ടാം പകുതിയിൽ ആയിരുന്നു കൊവാസി അഞ്ചു ഗോളുകളും നേടിയത്. 55, 72, 76, 85, 90 മിനുട്ടുകളിൽ ആയിരുന്നു കൊവാസിയുടെ ഗോളുകൾ. ഇതിൽ ഒന്ന് പെനാൾട്ടിയിൽ നിന്നായിരുന്നു. മുഡെ മുസ ആണ് മൊഹമ്മദ്ൻസിന്റെ ആറാം ഗോൾ നേടിയത്. നേവിയുടെ രണ്ടു ഗോളുകളും മലയാളി താരമായ ബ്രൊറ്റോ ആണ് നേടിയത്. ആദ്യ മത്സരത്തിൽ ബഗാനോട് പരാജയപ്പെട്ട മൊഹമ്മദൻസ് ഈ വിജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി.

Advertisement