നെയ്മറിന്റെയും എമ്പപ്പെയുടെയും കരാർ പുതുക്കാനുള്ള ചർച്ചകൾ പി എസ് ജി ആരംഭിച്ചു

20201111 155550
- Advertisement -

ഫ്രഞ്ച് ക്ലബായ പി എസ് ജിയുടെ സൂപ്പർ താരങ്ങളായ എമ്പപ്പയെയും നെയ്മറിനെയും ക്ലബിൽ നിലനിർത്താനുള്ള ചർച്ചകൾ പി എസ് ജി ആരംഭിച്ചു. പി എസ് ജി സ്പോർടിങ് ഡയറക്ടർ ലയനാർഡോ തന്നെയാണ് ഇരു താരങ്ങളുമായും കരാർ ചർച്ചകൾ പുനരാരംഭിച്ചതായി അറിയിച്ചത്. 400 മില്യണിൽ അധികം നൽകി പി എസ് ജി ടീമിൽ എത്തിച്ച താരങ്ങളാണ് എമ്പപ്പെയും നെയ്മറും. രണ്ടു പേരുടെയും കരാർ 2022ൽ അവസാനിക്കും.

നെയ്മർ പുതിയ കരാറിൽ ഒപ്പുവെക്കാൻ സമ്മതിച്ചിട്ടുണ്ട് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നത്. ഫ്രാൻസിൽ തുടരാൻ ആണ് നെയ്മർ ഇപ്പോൾ ഇഷ്ടപ്പെടുന്നത്. എമ്പപ്പെ പുതിയ കരാർ ഒപ്പുവെക്കാൻ തയ്യാറാണെങ്കിലും റയൽ മാഡ്രിഡിന്റെ ഓഫർ വന്നാൽ ക്ലബ് വിടാൻ തന്നെ അനുവദിക്കണം എന്നാണ് ക്ലബിനോട് ആവശ്യപ്പെടുന്നത്. ഇവരുടെ മാത്രമല്ല ഡി മറിയയുടെ കരാർ പുതുക്കാനും പി എസ് ജി ശ്രമിക്കുന്നുണ്ട്‌.

Advertisement