ഗോളും അസിസ്റ്റുമായി നെയ്മർ, പി എസ് ജി വീണ്ടും ലീഗിൽ ഒന്നാമത്

ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിലെ ലില്ലെയ്ക്ക് മേൽ സമ്മർദ്ദം ഉയർത്തിക്കൊണ്ട് പി എസ് ജി ഒരു മികച്ച വിജയം കൂടെ നേടി. ഇന്ന് നടന്ന ഹോം മത്സരത്തിൽ ലെൻസിനെ ആയിരുന്നു പി എസ് ജി നേരിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച പി എസ് ജിക്ക് നെയ്മറിന്റെ പ്രകടനമാണ് വിജയം സമ്മാനിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ നെയ്മറിനായി.

ഇന്ന് 33ആം മിനുട്ടിൽ ആണ് പി എസ് ജി ലീഡ് എടുത്തത്. ഡ്രാക്സലിന്റെ പാസിൽ നിന്ന് നെയ്മർ ആണ് ആദ്യ ഗോൾ നേടിയത്. 59ആം മിനുറ്റിൽ ആയിരുന്നു പി എസ് ജിയുടെ രണ്ടാം ഗോൾ. നെയ്മറിന്റെ അസിസ്റ്റിൽ മാർകിനസ് ആണ് ആ ഗോൾ നേടിയത്. 61ആം മിനുട്ടിൽ ഗനാഗോയിലൂടെ ഒരു ഗോൾ ലെൻസ് മടക്കി എങ്കിലും പി എസ് ജി ജയം തടയാൻ അവർക്ക് ആയില്ല.

ഈ വിജയത്തടെ 75 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് പി എസ് ജി. 73 പോയിന്റുമായി ലിലെ രണ്ടാമതും നിൽക്കുന്നു. ലില്ല ഒരു മത്സരം കുറവാണ് കളിച്ചത്. ഇനി പി എസ് ജിക്ക് മൂന്ന് മത്സരങ്ങളും ലില്ലയ്ക്ക് 4 മത്സരങ്ങളും മാത്രമാണ് ബാക്കി.