കൊറോണക്കെതിരായ പോരാട്ടത്തിൽ സഹായഹസ്തവുമായി നെയ്മർ

കൊറോണക്കെതിരായ പോരാട്ടത്തിൽ സംഭാവനയുമായി പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. കൊറോണക്കെതിരായ പോരാട്ടത്തിൽ യൂണിസെഫിനും സെലിബ്രിറ്റികളുടേ ചാരിറ്റി ക്യാമ്പയിനുമായിട്ടാണ് അഞ്ച് മില്ല്യൺ ബ്രസീലിയൻ റിയലാണ് നെയ്മർ നൽകിയത്.

കോറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഹോസ്പിറ്റൽ എക്വുപ്മെന്റുകൾ വാങ്ങാനും യൂനിസെഫിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കും ആണ് ഈ തുക ഉപയോഗിക്കുക. കൊറോണ വ്യാപനത്തിന് മുൻപ് തന്നെ ബ്രസീലിൽ ആയിരുന്നു. ബ്രസീലിൽ സെൽഫ് ക്വാരന്റൈനിലാണിപ്പൊൾ ബ്രസീലിയൻ സൂപ്പർ താരം. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ബോധവത്കരണങ്ങൾ നെയ്മർ നടത്തുന്നുണ്ട്.

Previous article“റൊണാൾഡോ ആണ് ഒരുമിച്ച് കളിച്ചവരിൽ ഏറ്റവും പ്രിയപ്പെട്ട താരം” – കകാ
Next articleകൊറോണ ചികിത്സയ്ക്ക് വേണ്ടി ഓൾഡ്ട്രാഫോർഡ് വിട്ടു നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്