ആരോസിനെ തോൽപ്പിച്ച് നെറോക ഐ ലീഗിൽ രണ്ടാമത്

- Advertisement -

ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വീണ്ടും തോൽവി. നെറോക എഫ്.സിയാണ് ആരോസിനെ 2 – 1ന് തോൽപ്പിച്ചത്. ഇതോടെ കഴിഞ്ഞ 6 മത്സരങ്ങളിലും നെറോക തോൽവിയറിയാതെ കുതിക്കുകയാണ്. ഐ ലീഗ് പോയിന്റ് പട്ടികയിൽ നെറോക ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. തോൽവിയിലും മികച്ച പ്രകടനമാണ് ഇന്ത്യൻ ആരോസ് പുറത്തെടുത്തത്. നെറോകക്ക് വേണ്ടി സുഭാഷ് സിങ് ഇരട്ട ഗോൾ നേടിയപ്പോൾ ആരോസിന്റെ ആശ്വാസ ഗോൾ അഭിജിത് സർക്കാർ നേടി.

ഇന്ത്യൻ ആരോസ് മത്സരത്തിൽ ആധിപത്യം പുലർത്തിയ സമയത്താണ് നെറോക ഗോൾ നേടിയത്. ആരോസ് പ്രധിരോധ നിരയെ സമർത്ഥമായി കബളിപ്പിച്ചാണ് സുഭാഷ് സിങ് ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് രണ്ടാമത്തെ ഗോളും നേടി നെറോക ആരോസിനെ ഞെട്ടിച്ചു. ഇത്തവണയും വല കുലുക്കിയത് സുഭാഷ് സിങ് ആയിരുന്നു. ഇത്തവണയും ആരോസ് പ്രതിരോധ നിരയെ സമർത്ഥമായി മറികടന്നാണ് സുഭാഷ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. തുടർന്ന് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആരോസ് ഒരു ഗോൾ മടക്കി. രാഹുലിന്റെ ക്രോസിൽ നിന്ന് സർക്കാറാണ് ഗോൾ നേടിയത്. തുടർന്ന് സമനില നേടാൻ വേണ്ട ഗോളിന് ആരോസ് ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് നെറോക വിജയം നേടുകയായിരുന്നു.

ജയത്തോടെ നെറോക ലീഗിൽ രണ്ടാമത് എത്തിയപ്പോൾ ഇന്ത്യൻ ആരോസ് ലീഗിൽ ഏഴാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement