നാല് ഗോൾ ജയവുമായി മൊണാക്കോ ലീഗ് വണ്ണിൽ രണ്ടാം സ്ഥാനത്ത്

ലീഗ് വണ്ണിൽ ഏഎസ് മൊണാക്കോ അങ്കേഴ്‌സിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോ അങ്കേഴ്‌സിനെ തകർത്തത്. ഈ വിജയത്തോടു കൂടി ലീഗ് വണ്ണിൽ പിഎസ്ജിക്ക് പിന്നിലായി രണ്ടാം സ്ഥാനം ഉറപ്പിക്കാൻ മൊണാക്കോയ്‌ക്ക് സാധിച്ചു. മർസെയിലിനെയും ലിയോണിനെയും പിന്തള്ളിയാണ് മൊണാക്കോ രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതോടു കൂടി അപരാജിതമായ കുതിപ്പ് മൊണാക്കോ പത്തായി ഉയർത്തി.

ആദ്യ പത്ത് മിനുട്ടിനുള്ളിൽ തന്നെ ലീഡ് നേടാൻ മൊണാക്കോയ്‌ക്ക് സാധിച്ചു. ഫ്രഞ്ച് താരം ലുഡോവിക്ക് ബുട്ടല്ലേയുടെ ഓൺ ഗോളിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. അധമ ദിയാഖാബായിയുടെ തകർപ്പൻ പ്രകടനമാണ് രണ്ടാം ഹോളിനും വഴി തെളിച്ചത്. സ്റ്റീഫൻ ജുവെട്ടിക്കിന്റെ ഇരട്ട ഗോളുകൾ മൊണാക്കോയ്‌ക്ക് വിജയത്തിലേക്കുള്ള വഴി തെളിച്ചു. പരിക്കിൽ നിന്നും മോചിതനായി തിരികെ എത്തിയ തോമസ് ലേമാർ ആയിരുന്നു ജുവെട്ടിക്കിന്റെ രണ്ടാം ഗോളിന് വഴി തെളിച്ചത്. ആൻഡ്രിയ റാഗ്ഗിയാണ് മൊണാക്കോയുടെ നാലാം ഗോൾ നേടിയത്. ലീഗ് വണ്ണിൽ ഈ സീസണിൽ മറ്റൊരു ടീമും തുടർച്ചയായ പത്ത് മത്സരങ്ങളിൽ അപരാജിതായിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial