മെസ്സി പി എസ് ജിയിൽ പരിശീലനം ആരംഭിച്ചു, ആദ്യ ദിവസം രണ്ട് മണിക്കൂർ മുന്നെ പരിശീലനത്തിന് എത്തി

Img 20210812 193641

പി എസ് ജിയിലേക്ക് കൂടുമാറിയ മെസ്സി ഇന്ന് പി എസ് ജിക്ക് ഒപ്പം പരിശീലനം ആരംഭിച്ചു. ആദ്യ ദിവസം തന്നെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് മെസ്സി പരിശീലനത്തിന് എത്തിയത്. പരിശീലനം ആരംഭിക്കേണ്ട സമയത്തിനേക്കാൾ രണ്ടു മണിക്കൂർ മുമ്പ് തന്നെ മെസ്സി പരിശീലന ഗ്രൗണ്ടിൽ എത്തി. താരം പരിശീലകൻ പോചടീനോയുമായി സംസാരിക്കുകയും ചെയ്തു. ഇന്ന് മെസ്സി ടീമിനൊപ്പം പരിശീലനം നടത്താൻ സാധ്യതയില്ല. ഒറ്റയ്ക്ക് ആകും ഇന്നത്തെ മെസ്സിയുടെ പരിശീലനം.

മെസ്സി ഈ വാരാന്ത്യത്തിൽ നടക്കുന്ന പി എസ് ജിയുടെ ലീഗ് മത്സരത്തിൽ കളിക്കാനുള്ള സാധ്യതയും കുറവാണ്. കോപ അമേരിക്ക കഴിഞ്ഞ് എത്തിയ മെസ്സി ഇന്ന് ആദ്യമായാണ് പരിശീലനം നടത്തുന്നത്. താരത്തിന് മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള സമയം നൽകാൻ ആണ് പി എസ് ജി തീരുമാനിച്ചിരിക്കുന്നത്. മെസ്സി ഇന്ന് സഹതാരങ്ങളെ ആദ്യമായി കാണുകയും ചെയ്തു. മെസ്സിയും എമ്പപ്പെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പി എസ് ജി പുറത്തു വിട്ടു. നാളെ മുതൽ മെസ്സി ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചേക്കും.

Previous articleക്രിസ്റ്റോസ് സോളിസ് ഇനി നോർവിചിനൊപ്പം
Next articleഡ്യൂറണ്ട് കപ്പ് സെപ്റ്റംബർ 5 മുതൽ, ഗോകുലത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്സും കളിക്കാൻ സാധ്യത