ക്രിസ്റ്റോസ് സോളിസ് ഇനി നോർവിചിനൊപ്പം

20210812 140703

ഗ്രീസ് ഇന്റർനാഷണൽ വിംഗർ ക്രിസ്റ്റോസ് സോളിസിനെ പ്രീമിയർ ലീഗ് ക്ലബായ നോർവിച് സിറ്റി സ്വന്തമാക്കി. PAOK- ൽ നിന്ന് ആണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. നോർവിചിൽ അഞ്ച് വർഷത്തെ കരാറിൽ സോളിസ് ഒപ്പുവെച്ചു.

“ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, കഴിയുന്നത്ര വേഗത്തിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” കരാർ ഒപ്പുവെച്ച ശേഷം സോളിസ് പറഞ്ഞു.

PAOK-നായി കഴിഞ്ഞ സീസണിൽ 46 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 16 ഗോളുകളും 10 അസിസ്റ്റുകളും ടീമിനായി സംഭാവന ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ക്ലബിന്റെ എംവിപി ആയും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗ്രീസിനായി ഇതുവരെ എട്ട് അന്താരാഷ്ട്ര മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Previous articleമുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്നീത് ഭാരതി ചെക്ക് റിപ്പബ്ലിക് ക്ലബിൽ
Next articleമെസ്സി പി എസ് ജിയിൽ പരിശീലനം ആരംഭിച്ചു, ആദ്യ ദിവസം രണ്ട് മണിക്കൂർ മുന്നെ പരിശീലനത്തിന് എത്തി