എട്ടിൽ എട്ടു വിജയം, മെസ്സി ഇല്ലാ ക്ഷീണം ഒന്നുമില്ലാതെ പി എസ് ജി കുതിപ്പ്

20210926 023643

ലയണൽ മെസ്സി ഇല്ലാതിരുന്ന മറ്റൊരു മത്സരത്തിൽ കൂടെ പി എസ് ജി വിജയിച്ചു. ഇന്ന് മോണ്ട്പിക്ക് എതിരെയാണ് പി എസ് ജി അവരുടെ മികച്ച പ്രകടനം തുടർന്നത്. ഇന്ന് അനായാസമായിരുന്നു പി എസ് ജിയുടെ വിജയം. തുടക്കത്തിൽ 14ആം മിനുട്ടിൽ ഡി മറിയയുടെ പാസിൽ നിന്ന് ഇദ്രിസ് ഗുയ ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്. കളിയുടെ 89ആം മിനുട്ടിൽ ഡ്രാക്സ്ലർ രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ പി എസ് ജിക്ക് 8 മത്സരങ്ങളിൽ നിന്ന് 24 പോയിന്റായി. കളിച്ച എല്ലാ ലീഗ് മത്സരങ്ങളും ജയിക്കാൻ പി എസ് ജിക്ക് ആയിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് പി എസ് ജിക്ക് നേരിടാൻ ഉള്ളത്. അന്ന് മെസ്സി തിരികെയെത്തും എന്നാണ് അവരുടെ പ്രതീക്ഷ.

Previous articleറയൽ മാഡ്രിഡിനെ വിയ്യറയൽ സമനിലയിൽ തളച്ചു
Next articleറയൽ മാഡ്രിഡിനെ പിടിച്ച് കെട്ടി വിയ്യ റയൽ