റയൽ മാഡ്രിഡിനെ പിടിച്ച് കെട്ടി വിയ്യ റയൽ

Img 20210926 025043

ലാ ലീഗയിൽ റയൽ മാഡ്രിഡിനെ പിടിച്ച് കെട്ടി വിയ്യ റയൽ. ലാ ലീഗയിലെ നിർണായകമായ മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. സാന്റിയാഗോ ബെർണാബ്യൂവിൽ റയലിനെ സമനിലയിൽ കുരുക്കാൻ ഉനായ് എമ്രിയുടെ വിയ്യ റയലിനായി. ഇരു ടീമുകൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കാത്ത മത്സരത്തിൽ കുർതോയുടെ നിർണായകമായ സേവുകൾ എടുത്ത് പറയേണ്ടതാണ്. ലാ ലീഗയിൽ ഗോളുകൾ അടിച്ച് കൂടുന്ന വിനീഷ്യസിനേയും ബെൻസിമയേയും തടയാൻ വിയ്യ റയലിന്റെ പ്രതിരോധത്തിനായി.

ഈ സീസണിൽ രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോളുകൾ അടിച്ച് എതിരാളികളെ നിഷ്പ്രഭരാക്കുന്ന ആഞ്ചലോട്ടിയുടെയും സംഘത്തിനേയും തടഞ്ഞ് നിർത്താൻ വിയ്യ റയലിനായി.
ലാ ലീഗ പോയന്റ് ടേബിളിൽ അത്ലെറ്റിക്കോ മാഡ്രിഡിനെതിരെ അഞ്ച് പോയന്റ് ലീഡ് നേടാനുള്ള അവസരമാണ് റയലിന് നഷ്ടമായത്. അലവെസിനെതിരെ ഒരു ഗോളിന് പരാജയപ്പെട്ട അത്ലെറ്റിക്കോ മാഡ്രിഡ് 17 പോയന്റുള്ള റയൽ മാഡ്രിഡിന് മൂന്ന് പോയന്റ് പിന്നിലാണുള്ളത്. ചാമ്പ്യൻസ് ലീഗിൽ ഷെരീഫാണ് റയൽ മാഡ്രിഡിന്റെ അടുത്ത എതിരാളികൾ.

Previous articleഎട്ടിൽ എട്ടു വിജയം, മെസ്സി ഇല്ലാ ക്ഷീണം ഒന്നുമില്ലാതെ പി എസ് ജി കുതിപ്പ്
Next article322 ദിവസങ്ങൾക്ക് ശേഷം അൻസു ഫതി ബാഴ്സലോണ ടീമിൽ