എമ്പപ്പെ ഇനി പി എസ് ജിയിൽ നമ്പർ 7

- Advertisement -

ഫ്രഞ്ച് താരം എമ്പപ്പെ പുതിയ സീസണിൽ നമ്പർ 7 ജേഴ്സി അണിയും. കഴിഞ്ഞ സീസണിൽ മൊണാക്കോയിൽ നിന്ന് പി എസ് ജിയിൽ എത്തിയ എമ്പപ്പെ നമ്പർ 29 ജേഴ്സി ആയിരുന്നു ഇതുവരെ പി എസ് ജിയിൽ അണിഞ്ഞിരുന്നത്. ലൂകാസ് മോറ ആയിരുന്നു കഴിഞ്ഞ സീസണിൽ പി എസ് ജിയിൽ നമ്പർ 7 അണിഞ്ഞിരുന്നത്. ലുകാസ് ടോട്ടൻഹാമിലേക്ക് കൂടുമാറിയതാണ് നമ്പർ 7 ജേഴ്സി എമ്പപ്പെയിൽ എത്താൻ കാരണം.

റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ എമ്പപ്പെയ്ക്കായി രംഗത്ത് വന്നിരുന്നു എങ്കിലും താരം പി എസ് ജിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു‌. ലോകകപ്പിൽ ഫ്രാൻസിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച എമ്പപ്പെ റഷ്യയിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement