“എമ്പപ്പെ ചരിത്രം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാകും”

- Advertisement -

എമ്പപ്പെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാകും എന്ന് നെയ്മർ‌‌. പി എസ് ജിയിലെ തന്റെ സഹതാരത്തിന്റെ മികവിനെ വിലയിരുത്താൻ വാക്കുകൾ ഇല്ലാ എന്നാണ് നെയ്മർ പറയുന്നത്. എമ്പപ്പെയെ പോലൊരു താരത്തിന് ഒപ്പം കളിക്കാൻ കഴിയുന്നു എന്നതിൽ വലിയ സന്തോഷമുണ്ട്. ഗ്രൗണ്ടിലും പുറത്തും മികച്ച കൂട്ടുകെട്ടാണ് ഇരുവർക്ക് ഇടയിലും ഉള്ളത് എന്ന് നെയ്മർ പറഞ്ഞു.

തനിക്ക് എമ്പപ്പെയെ വലിയ ഇഷ്ടമാണ് എന്നും ഇരുവർക്കും പരസ്പരം നല്ല ധാരണയാണെന്നും നെയ്മർ പറഞ്ഞു. ഭാവിയിൽ ഫുട്ബോൾ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള താരമായി മാറാനുള്ള എല്ലാ കഴിയും എമ്പപ്പെയ്ക്ക് ഉണ്ട് എന്നും നെയ്മർ പറഞ്ഞു. എമ്പപ്പെയും നെയ്മറും താമസിയാതെ പി എസ് ജി വിടും എന്ന് വാർത്തകൾ വരുന്നുണ്ട്.

Advertisement