ലില്ലക്ക് കിരീടം നേടിക്കൊടുത്ത ഗാൾടെർ ഫ്രാൻസിൽ തന്നെ പുതിയ ക്ലബിലേക്ക്

20210526 114648
- Advertisement -

ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ അത്ഭുതം കാണിച്ച പരിശീലകനായ ക്രിസ്റ്റൊഫെ ഗാൾടെർ ലില്ലയുടെ പരിശീലക സ്ഥാനം അടുത്തിടെ ഒഴിഞ്ഞിരുന്നു. അദ്ദേഹം ഫ്രാൻസിൽ തന്നെ പുതിയ ചുമതലയേൽക്കും. ഫ്രഞ്ച് ക്ലബായ നീസ് ആണ് ഗാൾടറിനെ സ്വന്തമാകുന്നത്. അവസാന കുറെ മാസങ്ങളായി നീസും ഗാൾടറുമായി ചർച്ചകൾ നടക്കുന്നുണ്ട്‌. ഉടൻ തന്നെ അദ്ദേഹം നീസുമായി കരാർ ഒപ്പുവെക്കും. ഗാൾടറിന് ഫ്രാൻസിന് പുറത്ത് നിന്നും ഓഫറുകൾ ഉണ്ട്‌.

54കാരനായ ഗാൽടർ അവസാന നാലു വർഷമായി ലില്ലയുടെ പരിശീലകനായിരുന്നു. ഈ സീസണിൽ പി എസ് ജിയുടെ പണാധിപത്യവും മറികടന്ന് ഫ്രാൻസിൽ ലില്ലയെ ചരിത്ര നേട്ടത്തിൽ എത്തിക്കാൻ അദ്ദേഹത്തിനായി. മുമ്പ് ഫ്രാൻസിൽ സെന്റ് എറ്റിയന്റെ പരിശീലകനായും ഗാൾടെർ പ്രവർത്തിച്ചിട്ടുണ്ട്.

Advertisement