“ഇന്റർ മിലാനെ അവർ അർഹിക്കുന്ന സ്ഥലത്ത് എത്തിക്കാൻ തനിക്ക് കഴിഞ്ഞു “

20210528 122325
- Advertisement -

ഇന്റർ മിലാൻ പരിശീലക സ്ഥാനം ഒഴിഞ്ഞ കോണ്ടെ ടീമംഗങ്ങൾക്കും ആരാധകർക്കും നന്ദി അറിയിച്ചു. അവസാന രണ്ടു വർഷം സ്വപ്ന തുല്യമായ യാത്ര ആയിരുന്നു തനിക്ക് എന്ന് കൊണ്ടെ പറഞ്ഞു. ഇന്റർ മിലാനെ അവർ അർഹിക്കുന്ന സ്ഥലത്തേക്ക് തിരികെ കൊണ്ടു വരാൻ തനിക്ക് ആയെന്നും അതിൽ ഏറെ അഭിമാനിക്കുന്നു എന്നും കൊണ്ടെ പറഞ്ഞു. 11 വർഷത്തിനു ശേഷം സീരി എ കിരീടം ഇന്റർ മിലാന് നേടിക്കൊടുക്കാൻ കോണ്ടെക്കായിരുന്നു.

ആരാധകരെ കാണാൻ ആയില്ല എന്ന സങ്കടം മാത്രമെ തനിക്കുള്ളൂ‌. എന്നാൽ ഇന്ററിന് സീരി എ കിരീടം നേടിക്കൊടുത്തത് ഒരിക്കലും തന്റെ മനസ്സിൽ നിന്ന് മായില്ല എന്ന് അദ്ദേഹം പറഞ്ഞു‌. ആരാധകർക്കും തന്റെ ടീമിൽ പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി പറയുന്നതായും കോണ്ടെ പറഞ്ഞു. ഇന്റർ മിലാൻ ക്ലബ് മാനേജ്മെന്റുമായി ഉടക്കിയാണ് കോണ്ടെ ക്ലബ് വിട്ടത്. റയൽ മാഡ്രിഡിലോ സ്പർസിലോ കോണ്ടെ എത്തും എന്നാണ് കരുതപ്പെടുന്നത്‌.

Advertisement