സെപ്റ്റംബർ വരെ ഫ്രാൻസിൽ മത്സരങ്ങളില്ല, ലീഗ് 1 ഉപേക്ഷിച്ചു

- Advertisement -

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ വരെ ഫ്രാൻസിൽ ഫുട്ബോൾ മത്സരങ്ങൾ നിരോധിച്ചതോടെ ഫ്രഞ്ച് ലീഗ് 1 ഉപേക്ഷിച്ചു. ഫ്രാൻസ് പ്രധാനമന്ത്രി എഡ്‌വാർഡ്‌ ഫിലിപ്പെ ഈ വർഷം സെപ്റ്റംബർ വരെ എല്ലാ കായിക മത്സരങ്ങളും റദ്ദ് ചെയ്യുമെന്ന് അറിയിച്ചതോടെയാണ് ലീഗ് ഉപേക്ഷിച്ചത്. അടച്ചിട്ട സ്റ്റേഡിയത്തിൽ പോലും മത്സരങ്ങൾ നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതോടെയാണ് ലീഗ് ഉപേക്ഷിക്കേണ്ടി വന്നത്.

നിലവിൽ ലീഗിൽ 12 പോയിന്റിന്റെ ലീഡുമായി പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്. അത് കൊണ്ട് തന്നെ പി.എസ്.ജിയെ ലീഗ് ജേതാക്കളായി പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. മർസെയും റെനീസുമാണ് മറ്റു ചാമ്പ്യൻസ് ലീഗ് യോഗ്യത സ്ഥാനത്തുള്ള ടീമുകൾ.  നിലവിൽ നിംസ്, അമിൻസ്, ടൂലോസ് എന്നീ ടീമുകളാണ് റെലെഗേഷൻ സ്ഥാനത്ത് ഉള്ളത്.

ലീഗ് ഉപേക്ഷിച്ച സാഹചര്യത്തിൽ മെയ് മാസത്തിൽ ഫ്രഞ്ച് ഫുട്ബോൾ ഗവേർണിംഗ് ബോഡി ചർച്ച നടത്തി ലീഗിലെ പ്രൊമോഷൻ – റെലിഗെഷൻ ടീമുകളെ തീരുമാനിക്കും. കൂടാതെ ഏതൊക്കെ ടീമുകൾ അടുത്ത സീസണിലെ യൂറോപ്യൻ മത്സരങ്ങൾക്ക് യോഗ്യത നേടുമെന്നതും മെയ് മാസം നടക്കുന്ന ചർച്ചയിൽ തീരുമാനിക്കും. നേരത്തെ ജൂൺ മാസത്തിൽ ലീഗ് പുനരാരംഭിക്കാനുള്ള ചർച്ചകൾ ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയിരുന്നു.

Advertisement