അയർലണ്ടിനെതിരായ ഇംഗ്ലണ്ട് ടീമിൽ 9 പുതുമുഖങ്ങൾ

Photo: Twitter/@englandcricket

അയർലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ 24 അംഗ ടീമിൽ 9 പുതുമുഖങ്ങൾ. ജൂലൈ 30ന് അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഉള്ളത്. പുതുമുഖങ്ങളെ കൂടാതെ ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതിരുന്ന ജോണി ബെയർസ്‌റ്റോ, മൊയീൻ അലി എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ടീമിന്റെ മുഖ്യ പരിശീലകനായ ക്രിസ് സിൽവർവുഡ് ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്നത്കൊണ്ട് പോൾ കോളിങ്‌വൂഡ് ആവും ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിക്കുക.  പരമ്പരയിലെ അവസാന മത്സരം കഴിഞ്ഞ് അടുത്ത ദിവസമാണ് ഇംഗ്ലണ്ടിന്റെ പാകിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. അത്കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ എന്നിവർ ടീമിൽ ഇടം നേടിയിട്ടില്ല.

ഇംഗ്ലണ്ട് ടീം ജൂലൈ 16 മുതൽ സതാംപ്ടണിൽ പരിശീലനം ആരംഭിക്കുകയും തിരഞ്ഞെടുത്ത താരങ്ങൾ തമ്മിൽ രണ്ട് പരിശീലന മത്സരങ്ങൾ കളിക്കുകയും ചെയ്യും.  തുടർന്നാവും ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുക.

Eoin Morgan (capt), Moeen Ali, Jonny Bairstow (wkt), Tom Banton, Sam Billings (wkt), Henry Brookes, Brydon Carse, Tom Curran, Liam Dawson, Ben Duckett, Laurie Evans, Richard Gleeson, Lewis Gregory, Sam Hain, Tom Helm, Liam Livingstone, Saqib Mahmood, Matt Parkinson, Adil Rashid, Jason Roy, Phil Salt, Reece Topley, James Vince, David Willey

Previous articleഫ്രഞ്ച് ലീഗിലെ അടുത്ത സീസൺ ആഗസ്റ്റിൽ 22ന് തുടങ്ങും
Next articleചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് സ്റ്റേഡിയം മാറില്ല