കെയ്ലർ നവസിന് പി എസ് ജിയിൽ പുതിയ കരാർ

20210426 215149

പി എസ് ജി അവരുടെ ഒന്നാം നമ്പർ ഗോൾകീപ്പർ കെയ്ലർ നവ്സിന്റെ കരാർ പുതുക്കി. 2025വരെയുള്ള കരാറിലാണ് 34കാരനായ കെയ്ലർ നവസ് ഒപ്പുവെച്ചത്. 2019ൽ ആയിരുന്നു റയൽ മാഡ്രിഡ് വിട്ട് കെയ്ലർ നവസ് പി എസ് ജിയിൽ എത്തിയത്. അവസാന രണ്ടി സീസണിലും പി എസ് ജിയുടെ പ്രകടനങ്ങളിൽ വലിയ പങ്കുവഹിക്കാൻ നവസിനായിരുന്നു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ പി എസ് ജി ഇത്തവണ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഉണ്ട്. പി എസ് ജിക്ക് വേണ്ടി ഇതുവരെ 72 മത്സരങ്ങൾ കളിച്ച നവസ് 34 ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിട്ടുണ്ട്. നാലു കിരീടങ്ങളും താരം പി എസ് ജിയിൽ നേടി. കോസ്റ്ററിക്കൻ ദേശീയ ടീമിന്റെ ഗോൾ കീപ്പർ കൂടിയാണ് കെയ്ലർ നവസ്.