വീണ്ടും ഇക്കാർഡി – എമ്പപ്പെ തിളക്കം, പി എസ് ജി തന്നെ മുന്നിൽ

- Advertisement -

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് ഇന്നലെ തകർപ്പൻ വിജയം. ലീഗിൽ. പാരീസിൽ വെച്ച് നടന്ന മത്സരത്തിൽ ശക്തരായ മാഴ്സയെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് പി എസ് ജിയുടെ തോല്പ്പിച്ചത്. വൻ ഫോമിൽ ഉള്ള എമ്പപ്പെയും ഇക്കാർഡിയും ആണ് ഈ വലിയ വിജയം പി എസ് ജിക്ക് സമ്മാനിച്ചത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഈ ഇരു താരങ്ങളുടെയും മികവായിരുന്നു പി എസ് ജിക്ക് തുണയായത്.

ഈ സീസണിൽ ലോണിൽ പി എസ് ജിയിൽ എത്തിയ ഇക്കാർഡി ഇന്നലെയും ഇരട്ട ഗോളുകൾ നേടി. ഇന്ന് കളിയുടെ 10ആം മിനുട്ടിലും 26ആം മിനുട്ടിലും ആയിരുന്നു ഇക്കാർഡിയുടെ ഗോളുകൾ. അവസാന അഞ്ചു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകളാണ് ഇക്കാർഡി നേടിയത്. ഇക്കാർഡിക്ക് പിറകെ ആദ്യ പകുതിയിൽ തന്നെ എമ്പപ്പെയും ഇരട്ട ഗോളുകൾ നേടി. അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി ആറു ഗോളുകളാണ് എമ്പപ്പെ നേടിയത്. ഈ വിജയത്തോടെ 27 പോയന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമത് തുടരുകയാണ് പി എസ് ജി.

Advertisement