ചരിത്രം കുറിക്കണം, ഇന്ന് ഗോകുലത്തിന് സെമി അങ്കം!!

- Advertisement -

ബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ക് കമാൽ ഇന്റർ നാഷണൽ ക്ലബ് കപ്പിൽ ഇന്ന് ആദ്യ സെമി ഫൈനൽ നടക്കും. കേരളത്തിന്റെ അഭിമാനമായ ഗോകുലം കേരള എഫ് സി ബംഗ്ലാദേശ് ക്ലബായ ചിറ്റഗോംഗ് അഭാനിയെ ആണ് ഇന്ന് നേരിടുക. ഇന്ന് വിജയിച്ചാൽ ഈസ്റ്റ് ബംഗാളിന് ശേഷം ഷെയ്ക് കമാൽ കപ്പ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ഗോകുലം കേരള എഫ് സി മാറും. ഇതുവരെ ഒരു ഇന്ത്യൻ ക്ലബിനും നേടാൻ കഴിയാത്ത കിരീടമാണ് ഷെയ്ക കമാൽ കപ്പ്.

ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം അറിയാതെ ആണ് ഗോകുലം കേരള എഫ് സി സെമിയിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് വിജയങ്ങളും ഒരു സമനിലയുമായിരുന്നു ഗോകുലത്തിന്റെ ഗ്രൂപ്പിലെ പ്രകടനം. ബംഗ്ലാദേശിലെ ലീഗ് ചാമ്പ്യന്മാരായ ബസുന്ദര കിങ്സിനെയും ഇന്ത്യയിലെ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെയുമാണ് ഗോകുലം ഗ്രൂപ്പിൽ അടിയറവ് പറയിപ്പിച്ചത്.

മാർകസ്, ഹെൻറി, ഗാർസിയ എന്നീ വിദേശ താരങ്ങളുടെ മികവിൽ തന്നെയാണ് ഗോകുലം കേരള എഫ് സി ഇന്നും പ്രതീക്ഷയർപ്പിക്കുന്നത്‌. ഡ്യൂറണ്ട് കപ്പിനു പിന്നാലെ ഈ കിരീടം കൂടെ ഉയർത്താൻ ആവുകയാണെങ്കിൽ അത് ഗോകുലത്തിനും കേരള ഫുട്ബോളിനും എന്തിന് ഇന്ത്യൻ ഫുട്ബോളിന് തന്നെ അഭിമാനം നിമിഷമാകും. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരം ഫെയ്സ്ബുക്കിൽ തത്സമയം കാണാം.

Advertisement