ഫ്രഞ്ച് ഫുട്ബോൾ സീസൺ അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഫ്രഞ്ച് ലീഗ് അവസാനിപ്പിക്കുന്നതിന് മുൻപ് പ്ലേ ഓഫ് നടത്തണമെന്ന് ലിയോൺ പ്രസിഡന്റ് ഓലസ്. ഫ്രാൻസിൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഫ്രഞ്ച് പ്രസിഡണ്ട് എഡ്വാർഡ് ഫിലിപ്പെ സെപ്തംബർ വരെ ഫ്രാൻസിൽ ഫുട്ബോൾ മത്സരങ്ങൾ നിരോധിച്ചിരുന്നു.
ഇതിനെ തുടർന്നാണ് ഫ്രഞ്ച് ലീഗ് അവസാനിപ്പിക്കാൻ ലീഗ് 1 തീരുമാനിച്ചത്. തുടർന്നാണ് അടച്ചിട്ട സ്റ്റേഡിയത്തിൽ പ്ലേ ഓഫ് നടത്തണമെന്ന ആവശ്യവുമായി ലിയോൺ പ്രസിഡന്റ് രംഗത്തെത്തിയത്. യുവേഫയും യൂറോപ്പിലെ ലീഗുകൾ പൂർത്തിയാക്കണമെന്നാണ് ആവശ്യപെട്ടിട്ടുള്ളതെന്നും അത് ചുരുക്കിയ രീതിയിൽ ആണെങ്കിലും നടത്തണമെന്നാണെന്നും ഓലസ് പറഞ്ഞു.
ഓഗസ്റ്റിലോ ജൂണിലോ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരത്തിൽ ടോപ് ഫോർ ടീമുകളെയും റെലെഗേഷൻ ടീമുകളെയും തീരുമാനിക്കണമെന്നും ഓലസ് പറഞ്ഞു.