ഫ്രാൻസിലെ റിലഗേഷൻ കോടതി റദ്ദാക്കി

- Advertisement -

കൊറോണ കാരണം സീസൺ അവസാനിപ്പിച്ച് ടീമുകളെ റിലഗേറ്റ് ചെയ്ത ഫ്രഞ്ച് ലീഗിന്റെ നടപടി ഫ്രാൻസിലെ ഉന്നത കോടതി റദ്ദാക്കി. ലീഗ് അവസാനിപ്പിച്ച രീതി ശരിയാണെങ്കിലും റിലഗേഷൻ പിൻവലിക്കണം എന്ന് കോടതി വിധിച്ചു. റിലഗേറ്റ് ചെയ്യപ്പെട്ട ക്ലബായ അമിയെൻസിന്റെ പരാതിയിലാണ് വിധി വന്നിരിക്കുന്നത്. . 19ആമത് ഫിനിഷ് ചെയ്ത അമിയെൻസും 20ആമത് ഫിനിഷ് ചെയ്ത് ടുലൂസും ആയിരുന്നു ഫ്രഞ്ച് ലീഗിൽ നിന്ന് ഇന്ന് റിലഗേറ്റ് ചെയ്യപ്പെട്ടത്.

18ആം സ്ഥാനത്ത് ഉണ്ടായിരുന്ന നീംസിനെക്കാൾ വെറും നാലു പോയന്റ് മാത്രം പിറകിലായിരുന്നു അമിയെൻസ് ഉണ്ടായിരുന്നത്. 10 മത്സരങ്ങൾ ബാക്കി നിൽക്കെ ആയിരുന്നു സീസൺ ഉപേക്ഷിച്ച് പി എസ് ജിയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കി അധികൃകർ പ്രഖ്യാപിച്ചത്. ചാമ്പ്യന്മാരെ ഒന്നും മാറ്റേണ്ടി വരില്ല എങ്കിലും റിലഗേഷൻ നടത്താൻ എന്തെങ്കിലും വഴി ലീഗ് അധികൃതർ കണ്ടെത്തേണ്ടി വരും. അടുത്ത സീസണിൽ 22 ടീമുകൾ ഉള്ള ലീഗ് കളിക്കണം എന്നാണ് അമിയെൻസ് ആവശ്യപ്പെടുന്നത്.

Advertisement