ഫ്രാൻസിൽ ആദ്യ ഗോളടിച്ച് ഫാബ്രിഗാസ്, മൊണാകോക്ക് ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

മൊണാക്കോ ജേഴ്സിയിൽ ആദ്യ ഗോൾ നേടി ഫാബ്രിഗാസ് മോണകോക്ക് ജയമൊരുക്കി. ലീഗ് 1 ൽ 2-1 നാണ് ജാർഡിമിന്റെ ടീം ടോലോസോയെ മറികടന്നത്. ലീഗിൽ തരം താഴ്ത്തലിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന ടീമിന് നിർണായകമാണ് ഈ ജയം. ജയത്തോടെ ലീഗിൽ 17 ആം സ്ഥാനത്താണ് അവർ.

മത്സരത്തിന്റെ ആദ്യ കോർട്ടറിൽ അലക്‌സാണ്ടർ ഗോലോവിന്റെ ഗോളിൽ മൊണാക്കോയാണ് ലീഡ് നേടിയത്. പക്ഷെ 5 മിനുട്ടുകൾക്ക് ശേഷം ക്രിസ്റ്റഫർ ജൂലിയൻ സന്ദർശകർക്കായി സമനില ഗോൾ നേടി. പക്ഷെ രണ്ടാം പകുതിയിൽ ഫാൽകാവോയുടെ അസിസ്റ്റിൽ ഫാബ്രിഗാസ് മോണക്കോയുടെ ജയം ഉറപ്പാക്കിയ ഗോൾ നേടി. ഈ സീസണിൽ ആദ്യമായാണ് മൊണാക്കോ സ്വന്തം മൈതാനത്ത് ഒരു ലീഗ് മത്സരത്തിൽ ജയിക്കുന്നത്.