മെംഫിസ് ഡിപായ് പരിക്ക്, യൂറോ കപ്പ് അടക്കം നഷ്ടമായേക്കും

- Advertisement -

ഫ്രഞ്ച് ക്ലബായ ലിയോണിന്റെ താരം മെംഫിസ് ഡിപായിക്ക് പരിക്ക്. കഴിഞ്ഞ ദിവസം ലീഗിൽ റെന്നെസിനെതിരായ മത്സരത്തിനിടയിലാണ് ഡിപായിക്ക് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറിയാണ് ഡിപായിക്ക് ഏറ്റിരിക്കുന്നത്. ഈ സീസണിൽ ഇനി ഡിപായ്ക്ക് കളിക്കാൻ ആകില്ല എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹോളണ്ടിന്റെ പ്രധാന താരമായ ഡിപായിക്ക് ഈ സീസൺ അവസാനം നടക്കുന്ന യൂറോ കപ്പും ഡിപായിക്ക് നഷ്ടമായേക്കും. കഴിഞ്ഞ മാസം ലിയോണിന്റെ ക്യാപ്റ്റനായി ഡിപായെ നിയമിച്ചിരുന്നു. മികച്ച ഫോമിൽ നിൽക്കെ ആണ് ഡിപായ്ക്ക് പരിക്കേറ്റിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ലിയോണിൽ എത്തിയ ഡിപായ് ഇതുവരെ ക്ലബിനായി നൂറിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 41 ഗോളും ഡിപായ് ക്ലബിനായി നേടിയിട്ടുണ്ട്.

Advertisement