ആഴ്സണലിന്റെ പരിശീലക തിരച്ചിൽ അവസാനത്തിലേക്ക്, അർടേറ്റക്ക് സാധ്യത

- Advertisement -

ഉനൈ എമറിക്ക് പകരക്കാരനെ ആഴ്സണൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മുൻ താരവും സിറ്റി സഹ പരിശീലകനുമായ മൈക്കൽ അർടേറ്റക്ക് പരിശീലക കുപ്പായം ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. അർടേറ്റയുമായി ആഴ്സണൽ അധികൃതർ അവസാന ഘട്ട ചർച്ചയിലാണ്. അദ്ദേഹത്തെ വിട്ട് നൽകാൻ സിറ്റിയും ഗാർഡിയോളയും തയ്യാറാണ് എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്ത് വന്നു.

37 വയസുകാരനായ അർടേറ്റ മുൻ സ്പാനിഷ് ദേശീയ ടീം അംഗമാണ്. 2011 മുതൽ 2016 വരെ ആഴ്സണലിൽ കളിച്ച അദ്ദേഹം ബാഴ്സലോണയിലൂടെയാണ് കരിയർ ആരംഭിചത്. പിന്നീട് പി എസ് ജി, സോസിഡഡ്, എവർട്ടൻ ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടി. 2016 ൽ കളിയിൽ നിന്ന് വിരമിച്ച ശേഷം വൈകാതെ തന്നെ അദ്ദേഹം സിറ്റിയിൽ പെപ്പിന്റെ സഹ പരിശീലകനായി.

Advertisement