വംശീയാധിക്ഷേപത്തിനെതിരായ ഡോക്യൂമെന്ററിയിൽ ബലോട്ടെല്ലി

- Advertisement -

റേസിസത്തിനെതിരായ ഡോക്യൂമെന്ററിയിൽ ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെല്ലി. വർണവിവേചനം ഏറെ അനുഭവിച്ചിട്ടുള്ള താരം ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബലോട്ടെലിയെ കൂടാതെ സാമുവൽ എറ്റൂ, പാട്രിക്ക് വിയേര എന്നിവരും ഈ ഫ്രഞ്ച് ഡോക്യൂമെന്ററിയിൽ പങ്കെടുക്കുന്നുണ്ട്. Canal+ നിർമിക്കുന്ന ഡോക്യൂമെന്ററിയുടെ പേരും “അയാം നോട്ട് എ മങ്കി” എന്നതാണ്.

ഇറ്റലിയിലും ഫ്രാൻസിലും ഇംഗ്ളണ്ടിലും ആഫ്രിക്കൻ വംശജരായ താരങ്ങളെ കുരങ്ങന്മാർ എന്ന് എതിർ ടീമിന്റെ ആരാധകർ അധിക്ഷേപിക്കാറുണ്ട്. യുവേഫ ശക്തമായ നടപടികൾ എടുത്തിട്ടുണ്ടെങ്കിലും ഇന്നും വർണവിവേചനം ഫുട്ബാളിൽ യാഥാർഥ്യമായി തുടരുന്നു.

Advertisement