ബോക്സിംഗ് ഡേക്ക് ലിവർപൂൾ കൂടുതൽ ശക്തരാകും

- Advertisement -

ബോക്സിംഗ് ഡേയുടെ അന്ന് ന്യൂകാസിലിനെ നേരിടാൻ ലിവർപൂൾ ഇറങ്ങുമ്പോൾ ടീം കൂടുതൽ കരുത്താർജിക്കും. പരിക്ക് കാരണം ആഴ്ചകളായി കളത്തിൽ ഇല്ലാതിരുന്ന രണ്ട് താരങ്ങളുടെ മടങ്ങി വരവാണ് ലിവർപൂളിന് ആശ്വാസം പകരുന്നത്. മധ്യനിര താരം നാബി കേറ്റ, ഡിഫൻഡർ ട്രെന്റ് അർനോൾഡ് എന്നിവർ ന്യൂകാസിലിനെതിരെ ഇറങ്ങും. പരിശീലകൻ ക്ലോപ്പ് തന്നെയാണ് ഈ വാർത്ത മാധ്യമങ്ങളുമായി പങ്കുവെച്ചത്.

ലെഫ്റ്റ് ബാക്ക് ട്രെന്റ് അർനോൾഡിന് നാപോളിക്ക് എതിരെ ആയിരുന്നു പരിക്കേറ്റത്. താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനിതെരെയുള്ള മത്സരം ഉൾപ്പെടെ രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. രണ്ട് താരങ്ങൾ വന്നെങ്കിലും സെന്റർ ബാക്കായ മാറ്റിപും യുവതാരം ഗോമസും പരിക്കേറ്റ് പുറത്ത് തന്നെയാണ്. പ്രീമിയർ ലീഗ് സീസൺ പകുതി ആയപ്പോഴും പരാജയം അറിയാതെ നിൽക്കുന്ന ലിവർപൂൾ ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്.

Advertisement