മരിയോ ബലോട്ടെല്ലി നീസിൽ തിരിച്ചെത്തി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ സൂപ്പർ സ്റ്റാർ മരിയോ ബലോട്ടെല്ലി ടീമിൽ തിരിച്ചെത്തി. മോന്റപെല്ലിയെറിനെ നേരിടുന്ന നീസ് ടീമിൽ താരം ഇടംപിടിച്ചു.
ഭാരക്കൂടുതൽ കാരണം ഇറ്റാലിയൻ താരത്തിന് ക്ലബ് ഫൈനിട്ടുവെന്നാണ് സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പോളണ്ടിനെതിരായ ഇറ്റലിയുടെ മത്സരത്തിലെ ബലോട്ടെലിയുടെ പ്രകടനം ഒട്ടേറെ വിമര്ശനങ്ങള് ഏറ്റുവാങ്ങിയിരുന്നു. ഫിസിക്കലി ഫിറ്റല്ലായിരുന്ന ബലോട്ടെലിയുടെ പ്രകടനം ദയനീയമായിരുന്നു.

റെനൈസിനെതിരായ മത്സരത്തിൽ പരിശീലകൻ പാട്രിക്ക് വിയേര ബലോട്ടെല്ലിയെ കളിപ്പിച്ചിരുന്നില്ല. സൂപ്പർ മാരിയോ നൂറു കിലോവിൽ അധികം ഭാരം വെച്ചെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫിസിക്കലി ഫിറ്റല്ലാതിരുന്ന ബലോട്ടെല്ലിയെ കളിപ്പിച്ച ഇറ്റാലിയൻ കോച്ച് റോബർട്ടോ മാൻചിനിയും ഇറ്റാലിയൻ മാധ്യമ വിചാരണയ്ക്ക് വിധേയനായിരുന്നു.