സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്ററിൽ കളിക്കാൻ താൻ തയ്യാറായിരുന്നു എന്ന് ലെവൻഡോസ്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തേണ്ടതായിരുന്നു താൻ എന്ന് ഫിഫ ബെസ്റ്റ് ജേതാവായ ലെവൻഡോസ്കി. ഡോർട്മുണ്ടിലെ ആദ്യ സീസണു ശേഷം സർ അലക്സ് ഫെർഗൂസൺ താനുമായി സംസാരിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ ക്ഷണിച്ചു. താൻ ആ ക്ലബിലേക്ക് പോകാൻ താല്പര്യപ്പെട്ടിരുന്നു. ഒപ്പം അവിടേക്ക് പോകാൻ തയ്യാറായതുമാണ് ലെവൻഡോസ്കി പറഞ്ഞു.

എന്നാൽ അന്ന് ഡോർട്മുണ്ട് തന്നെ ക്ലബ് വിടാൻ സമ്മതിച്ചില്ല. ഡോർട്മുണ്ടിൽ തുടർന്നത് കൊണ്ട് തനിക്ക് ദുഖമില്ല എന്നും അത് തന്റെ കരിയറിലെ മികച്ച സമയങ്ങളിൽ ഒന്നായിരുന്നു എന്നും ലെവൻഡോസ്കി പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് സീസണുകൾക്ക് ശേഷമാണ് ലെവൻഡോസ്കി ഡോർട്മുണ്ട് വിട്ട് ബയേണിൽ എത്തിയതും അവിടെ ഇതിഹാസം രചിച്ചതും.

Previous articleപരിക്ക് മാറി ഡെംബലെ എത്തി, അടുത്ത ആഴ്ച ബാഴ്സക്ക് ആയി ഇറങ്ങും
Next article“പിചിചി അല്ലാ ലാലിഗ കിരീടമാണ് വേണ്ടത്” – മെസ്സി